ബംഗളൂരൂ: കെഎസ്ആർടിസി ബസിനു നേരെ ആക്രമണം. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു സ്വിഫ്റ്റ് ഗജരാജ ബസിന്റെ ചില്ലുകൾ യുവാക്കൾ അടിച്ചു തകർത്തു.
രാത്രി എട്ടിന് ബംഗളൂരു ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്തിനുസമീപത്തുവച്ചായിരുന്നു സംഭവം. ബംഗളുരുവിൽനിന്നു നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്.
യുവാക്കൾ ബൈക്കിൽ പിന്തുടർന്നു വന്നായിരുന്നു ആക്രമണം നടത്തിയത്. ബസിന്റെ മുൻവശത്തെ ചില്ല്, ഹെഡ്ലൈറ്റുകൾ, വൈപ്പർ എന്നിവ യുവാക്കൾ തല്ലിതകർത്തു.
39 യാത്രക്കാർ ബസിലുണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബസ് ജീവനക്കാർ പോലീസിൽ പരാതി നൽകി.