+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ല​സോ​ർ ദു​ര​ന്ത​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ

ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍ ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ. രാ​ജ്യ​സ​ഭ​യി​ല്‍ എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് റെ​യി​ല്‍​വേ മ​ന്
ബാ​ല​സോ​ർ ദു​ര​ന്ത​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ
ന്യൂ​ഡ​ല്‍​ഹി: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​ര്‍ ട്രെ​യി​ൻ അ​പ​ക​ട​ത്തി​നു കാ​ര​ണം സി​ഗ്ന​ലിം​ഗി​ലെ പി​ഴ​വെ​ന്ന് റെ​യി​ൽ​വേ. രാ​ജ്യ​സ​ഭ​യി​ല്‍ എം​പി​മാ​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട​ത്.

കോ​ണ്‍​ഗ്ര​സ് എം​പി മു​കു​ള്‍ വാ​സ്‌​നി​ക്, സി​പി​എം എം​പി ജോ​ണ്‍ ബ്രി​ട്ടാ​സ്, ആം​ആ​ദ്മി പാ​ര്‍​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​രു​ടെ ചോ​ദ്യ​ത്തി​നാ​ണ് റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

നോ​ര്‍​ത്ത് സി​ഗ്ന​ല്‍ ഗൂം​ട്ടി സ്‌​റ്റേ​ഷ​നി​ല്‍ മു​മ്പ് ന​ട​ത്തി​യ സി​ഗ്ന​ലിം​ഗ് സ​ര്‍​ക്ക്യൂ​ട്ട് മാ​റ്റ​ത്തി​ലെ പി​ഴ​വും 94-ാം ലെ​വ​ല്‍ ക്രോ​സിം​ഗ് ഗേ​റ്റി​ലെ ഇ​ല​ക്ട്രി​ക് ലി​ഫ്റ്റിം​ഗ് ബാ​രി​യ​ര്‍ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ഗ്ന​ലിം​ഗ് ജോ​ലി​യി​ലെ പാ​ളി​ച്ച​യും അ​പ​ക​ട​കാ​ര​ണ​മാ​യി. ഇ​ത് കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സി​ന് തെ​റ്റാ​യ ലൈ​നി​ല്‍ ഗ്രീ​ന്‍ സി​ഗ്ന​ല്‍ ല​ഭി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്നും അ​ശ്വ​നി വൈ​ഷ്ണ​വ് രേ​ഖാ​മൂ​ലം ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

ദു​ര​ന്ത​ത്തി​ല്‍ 295 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യും 176 പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. 451 പേ​ര്‍​ക്ക് നി​സാ​ര​പ​രി​ക്കു​ക​ളേ​റ്റ​താ​യും 180 പേ​ര്‍​ക്ക് പ്ര​ഥ​മ​ശ്രു​ശൂ​ഷ ന​ല്‍​കി വി​ട്ട​യ​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച 41 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ സ​മാ​ന​മാ​യി ഉ​ണ്ടാ​യ സി​ഗ്ന​ലിം​ഗി​ലെ പാ​ളി​ച്ച​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ജോ​ണ്‍ ബ്രി​ട്ടാ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​ന്‍ റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം ത​യാ​റാ​യി​ല്ല.
More in Latest News :