+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍​ക്കെ​തി​രേ വി​എ​സ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സി​പി​എ​മ്മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം: ഷി​ബു ബേ​ബി ജോ​ണ്‍

കൊ​ല്ലം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍​ക്കെ​തി​രേ മു​മ്പ് നി​യ​മ​സ​ഭ​യി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സി​പി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന് ആ​ര്‍
ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍​ക്കെ​തി​രേ വി​എ​സ് ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സി​പി​എ​മ്മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം: ഷി​ബു ബേ​ബി ജോ​ണ്‍
കൊ​ല്ലം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ള്‍​ക്കെ​തി​രേ മു​മ്പ് നി​യ​മ​സ​ഭ​യി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശം സി​പി​എ​മ്മി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന് ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ണ്‍. അ​ന്ന് പാ​ര്‍​ട്ടി എ​ഴു​തി​ക്കൊ​ടു​ത്ത​ത് പ്ര​തി​പ​ക്ഷ നേ​താ​വാ​യ വി​എ​സ് നി​യ​മ​സ​ഭ​യി​ല്‍ വാ​യി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​റ​യാ​ന്‍ അ​റ​പ്പ് തോ​ന്നു​ന്ന നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ ഈ ​സം​ഭ​വ​ത്തി​നു സ​ഭ​യി​ല്‍ അ​ന്ന് താ​നും സാ​ക്ഷി​യാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ലെ​ങ്കി​ലും തെ​റ്റു​പ​റ്റി​യെ​ന്ന് പ​റ​യാ​നു​ള്ള മ​ര്യാ​ദ സി​പി​എം കാ​ണി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഷി​ബു ബേ​ബി ജോ​ണ്‍ പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സ്ത്രീ ​വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി നീ​ച​മാ​യ രീ​തി​യി​ല്‍ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ സി​പി​എ​മ്മു​കാ​രാ​ണ് ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ വാ​ഴ്ത്തു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി മ​ഹാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ത്സ​രി​ച്ച് പ​ല​രും പ്ര​സ്താ​വ​ന കൊ​ടു​ക്കു​മ്പോ​ള്‍ അ​വ​രു​ടെ വാ​ക്കു​ക​ളി​ല്‍ ഞ​ങ്ങ​ള്‍​ക്ക് ഒ​രു തെ​റ്റു​പ​റ്റി​യെ​ന്ന വാ​ച​കം​കൂ​ടി പ്ര​തീ​ക്ഷി​ച്ചു. പ​ണ്ട് പ​റ​ഞ്ഞ​തി​ലെ​ല്ലാം ഞ​ങ്ങ​ള്‍ തെ​റ്റു​പ​റ്റി​യ​താ​ണെ​ന്ന് ഏ​റ്റു​പ​റ​യാ​നു​ള്ള മാ​ന്യ​ത സി​പി​എം കാ​ണി​ക്ക​ണ​മെ​ന്നും ഷി​ബു ബേ​ബി ജോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :