+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഊ​ർ​ജോ​ത്പാ​ദ​നം: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ചെ​യ്തെ​ന്ന് അ​ദാ​നി

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ഹ​രി​തോ​ർ​ജം മു​ത​ൽ കാ​റ്റി​ൽ നി​ന്നും 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വ​രെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​ൻ പ
ഊ​ർ​ജോ​ത്പാ​ദ​നം: ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ചെ​യ്തെ​ന്ന് അ​ദാ​നി
ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ഹ​രി​തോ​ർ​ജം മു​ത​ൽ കാ​റ്റി​ൽ നി​ന്നും 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി വ​രെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ്രോ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് റ​നി​ൽ വി​ക്ര​മ​സിം​ഗെ​യു​മാ​യി ച​ർ​ച്ച ചെ​യ്തു​വെ​ന്ന് അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി.

ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. കൊ​ളം​ബോ പോ​ർ​ട്ട് വെ​സ്റ്റ് ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ലി​ന്‍റെ വി​ക​സ​നം സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ട്വീ​റ്റി​ലു​ണ്ട്.

ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും അ​ദ്ദേ​ഹം പോ​സ്റ്റി​ലു​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റ​നി​ൽ വി​ക്ര​മ​സിം​ഗെ ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :