+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​യ്സ്വാ​ളി​നും രോ​ഹി​ത്തി​നും കോ​ഹ്ലി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ആ​ദ്യ​ദി​നം ഇ​ന്ത്യ നാ​ലി​ന് 288

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ തു​ട​ക്കം മി​ന്നി​ച്ച് ഇ​ന്ത്യ. ആ​ദ്യ​ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ 84 ഓ​വ​റി​ൽ നാ​ലി​ന് 288 റ​ൺ
ജ​യ്സ്വാ​ളി​നും രോ​ഹി​ത്തി​നും കോ​ഹ്ലി​ക്കും അ​ർ​ധ​സെ​ഞ്ചു​റി; ആ​ദ്യ​ദി​നം ഇ​ന്ത്യ നാ​ലി​ന് 288
പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ തു​ട​ക്കം മി​ന്നി​ച്ച് ഇ​ന്ത്യ. ആ​ദ്യ​ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ 84 ഓ​വ​റി​ൽ നാ​ലി​ന് 288 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. വി​രാ​ട് കോ​ഹ്‌​ലി​യും (87) ര​വീ​ന്ദ്ര ജ​ഡേ​ജ​യും (36‌) ആ​ണ് ക്രീ​സി​ൽ.

ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​തും ജ​യ്സ്വാ​ളും ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് സ​മ്മാ​നി​ച്ച​ത്. ടീം ​സ്കോ​ർ 139ൽ ​നി​ൽ​ക്കെ ജ​യ്സ്വാ​ളി​നെ (57) പു​റ​ത്താ​ക്കി ജേ​സ​ൺ ഹോ​ൾ​ഡ​റാ​ണ് ഈ ​കൂ​ട്ടു​ക്കെ​ട്ട് പൊ​ളി​ച്ച​ത്. പി​ന്നാ​ലെ​യെ​ത്തി​യ ശു​ഭ്മാ​ൻ ഗി​ൽ (10) നി​രാ​ശ​പ്പെ​ടു​ത്തി.

മി​ക​ച്ച ഫോ​മി​ൽ ക​ളി​ച്ച രോ​ഹി​ത് ശ​ർ​മ​യെ ജോ​മ​ല്‍ വാ​രി​ക്കാ​ന്‍ പു​റ​ത്താ​ക്കി. 143 പ​ന്തി​ല്‍ ര​ണ്ട് സി​ക്‌​സും ഒ​മ്പ​ത് ഫോ​റും അ​ട​ക്കം 80 റ​ണ്‍​സെ​ടു​ത്താ​ണ് രോ​ഹി​ത് മ​ട​ങ്ങി​യ​ത്. ര​ഹാ​നെ (എ​ട്ട്) വേ​ഗം മ​ട​ങ്ങി. ഇ​തോ​ട‌െ 182/4 എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണ ഇ​ന്ത്യ​യെ കോ​ഹ്ലി​യും ജ​ഡേ​ജ​യും ചേ​ർ​ന്നാ​ണ് മ​ട​ങ്ങി​ക്കൊ​ണ്ടു​വ​ന്ന​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നൂ​റാം ടെ​സ്റ്റ് മ​ത്സ​ര​മാ​ണ് ഇ​ത്. പേ​സ​ര്‍ മു​കേ​ഷ് കു​മാ​ര്‍ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി. ആ​ദ്യ ടെ​സ്റ്റി​ല്‍ ഇ​റ​ങ്ങി​യ ഷാ​ര്‍​ദു​ള്‍ ഠാ​ക്കൂ​റി​നു പ​ക​ര​മാ​യാ​ണ് മു​കേ​ഷ് കു​മാ​ര്‍ ഇ​ന്ത്യ​ന്‍ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ എ​ത്തി​യ​ത്.
More in Latest News :