കൊച്ചി: മുന്‍മന്ത്രിയും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ ട്രെയിന്‍ യാത്രയ്ക്കിടെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് നല്കിയ ഹര്‍ജി ഹൈക്കോടതി ഓഗസ്റ്റ് മൂന്നിനു പരിഗണിക്കാനായി മാറ്റി. ജസ്റ്റീസ് എ.എ. സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.
1995 ഏപ്രില്‍ 12 ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് പഞ്ചാബിലെ ചണ്ഡിഗഢില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴാണ് ജയരാജന് ആക്രമണത്തിനിരയായത്. ജയരാജനെ വധിക്കാന്‍ സുധാകരന് ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയാണ് കേസില്‍ പ്രതിയാക്കിയത്.
തന്നെ കുറ്റവിമുക്തനാക്കണമെന്ന സുധാകരന്റെ ഹര്‍ജിയില്‍ 2016 ല്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു.