ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി. ദൃശ്യങ്ങൾ രാജ്യത്തെ എല്ലാവരെയും വേദനിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
മണിപ്പൂരിലെ സംഭവം ദൗർഭാഗ്യകരമാണ്. എല്ലാവരുടെയും ഹൃദയം തകർന്നിരിക്കുന്നു. സ്ത്രീസുരക്ഷ വളരെ ഗൗരവമായി പരിഗണിക്കുന്ന സർക്കാരാണിത്. പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചുവെന്നും ശക്തമായ നടപടിക്ക് നിർദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ വിഷയത്തിൽ ഗൗരവകരമായ ചർച്ച തന്നെയാണോ കോൺഗ്രസിന് വേണ്ടത്. എന്നാൽ സഭയിൽ ഏത് നടപടി പ്രകാരം ചർച്ച ചെയ്യണം എന്നതിൽ കോൺഗ്രസ് തർക്കിക്കുകയാണ്. മണിപ്പൂർ സംഭവമല്ല കോൺഗ്രസിന് പ്രധാനം. ഈഗോയാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.