+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സോണിയയുടെ ആരോഗ്യവിവരങ്ങൾ തിരക്കി മോദി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളത്തിൽ പങ്കെടുത്ത ശേഷം സോണിയ
സോണിയയുടെ ആരോഗ്യവിവരങ്ങൾ തിരക്കി മോദി
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ സമ്മേളത്തിൽ പങ്കെടുത്ത ശേഷം സോണിയയും രാഹുൽ ഗാന്ധിയും ഡൽഹിയിലേക്ക് സഞ്ചരിക്കുന്നതിനിടെ വിമാനം അടിയന്തരമായി ഭോപ്പാൽ വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.

പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും റിപ്പോർട്ടുകളെത്തി. എന്നാൽ വിമാനത്തിലുണ്ടായ സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കയതെന്നും സൂചനകൾ വന്നിരുന്നു.

പാർലമെന്‍റിൽ വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപേയാണ് സോണിയയോട് പ്രധാനമന്ത്രി ആരോഗ്യ വിവരങ്ങൾ തിരക്കിയത്. സോണിയ ഓക്സിജൻ മാസ്ക് ധരിച്ചിരിക്കുന്ന ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.
More in Latest News :