+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവതികളെ നഗ്നരായി നടത്തിയ വീഡിയോ നീക്കണം; സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്രം

ന്യൂഡൽഹി: മണിപ്പൂരിൽ ആൾക്കൂട്ടം കുക്കി യുവതികളെ പൊതുവഴിയിലൂടെ നഗ്നരായി നടത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. സംഭവത്തിൽ അന്വേഷണം നടക്കുകയാണെ
യുവതികളെ നഗ്നരായി നടത്തിയ വീഡിയോ നീക്കണം; സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്രം
ന്യൂഡൽഹി: മണിപ്പൂരിൽ ആൾക്കൂട്ടം കുക്കി യുവതികളെ പൊതുവഴിയിലൂടെ നഗ്നരായി നടത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും രാജ്യത്തെ നിയമം പാലിക്കാൻ സമൂഹമാധ്യമ കമ്പനികൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

അതേസമയം, മണിപ്പുരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്. ഈ ദൃശ്യങ്ങള്‍ കോടതിയെ വല്ലാതെ അസ്വസ്ഥരാക്കിയെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

അതിനിടെ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പുർ കലാപത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നൽകി.
More in Latest News :