+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

""നീതിന്യായ സംവിധാനത്തിന്‍റെ യശസ് ഉയര്‍ത്തുന്ന ഉത്തരവ്''; മഅദനി ഉടന്‍ നാട്ടിലേക്ക് പുറപ്പെടും

ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവില്‍നിന്ന് ഉടന്‍ നാട്ടിലേക്ക് പുറപ്പെടും. 11:40ന് ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം 12.40ന് തിരുവനന്തപുരത്തെത്തും.കര്‍ണ
ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവില്‍നിന്ന് ഉടന്‍ നാട്ടിലേക്ക് പുറപ്പെടും. 11:40ന് ബംഗളൂരു വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം 12.40ന് തിരുവനന്തപുരത്തെത്തും.

കര്‍ണാടകയില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് വീണ്ടും വരാന്‍ അവസരമൊരുങ്ങിയത്. സുപ്രീംകോടതിയുടേത് നീതിന്യായ സംവിധാനത്തിന്‍റെ യശസ് ഉയര്‍ത്തുന്ന ഉത്തരവാണെന്ന് അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളടക്കം നിരവധി പ്രയാസങ്ങള്‍ ഉണ്ടായി. ഇതെല്ലാം അതിജീവിച്ചാണ് നാട്ടില്‍ പോകാന്‍ സാധിച്ചത്. ഇപ്പോള്‍ നാട്ടില്‍ പോകാന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും മഅദനി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പടപ്പനാല്‍, കാരാളിമുക്ക് വഴി കാറിലാണ് അന്‍വാര്‍ശേരിയിലേക്ക് പോവുക. അന്‍വാര്‍ശേരിയിലെത്തുന്ന മഅദനി കുടുംബവീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം തുടര്‍ന്ന ശേഷം ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.

ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെയാകും പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കുക.
More in Latest News :