ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച തുടങ്ങും. ഓഗസ്റ്റ് 11 വരെയാണ് സഭ സമ്മേളിക്കുക. 31 ബില്ലുകളാണ് ചര്‍ച്ചയ്ക്കെത്തുക. മണിപ്പുര്‍ കലാപം, ഏക സിവില്‍ കോഡ്, ഡല്‍ഹി അധികാരത്തര്‍ക്കത്തിലെ ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായേക്കും.
വനസംരക്ഷണ നിയമഭേദഗതി ബില്‍, ബഹു സംസ്ഥാന സഹകരണസംഘ നിയമഭേദഗതി ബില്‍, വ്യക്തിപരമായ ഡിജിറ്റല്‍ വിവരങ്ങള്‍ സംരക്ഷിക്കല്‍ ബില്‍ എന്നിവയും ചര്‍ച്ചയാകും. ഏക സിവില്‍ കോഡിനുള്ള ബില്ലും ഈ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച യോഗത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗായിരുന്നു അധ്യക്ഷന്‍.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നാണ് സൂചന.
സര്‍വകക്ഷി യോഗത്തില്‍ തൃണമുല്‍ കോണ്‍ഗ്രസ് പങ്കെടുത്തില്ല. 'സമയ നഷ്ടം' എന്നാക്ഷേപിച്ചുകൊണ്ടാണ് തൃണമുല്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.