+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ന്‍ ​ചാ​ണ്ടി​യെ യാത്രയാക്കാൻ രാ​ഹുലെത്തി; ഉ​ച്ച​യോ​ടെ പു​തു​പ്പ​ള്ളി​യി​ലേക്ക്

കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി കൊ​ച്ചി​യി​ലെ​ത്തി. ഉ​ച്ച​യോ​ടെ പു​തു​പ്പ​ള്ളി​യി​ലെത്
ഉ​മ്മ​ന്‍ ​ചാ​ണ്ടി​യെ യാത്രയാക്കാൻ രാ​ഹുലെത്തി; ഉ​ച്ച​യോ​ടെ പു​തു​പ്പ​ള്ളി​യി​ലേക്ക്
കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ​ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി കൊ​ച്ചി​യി​ലെ​ത്തി. ഉ​ച്ച​യോ​ടെ പു​തു​പ്പ​ള്ളി​യി​ലെത്തും.

സോ​ണി​യാ ഗാ​ന്ധി​യും രാ​ഹു​ലും ബംഗളൂരുവിലെ​ത്തി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം പു​തു​പ്പ​ള്ളി സെന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ക.

ഭ​വ​ന​ത്തി​ല്‍ വ​ച്ചു​ള്ള ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ശേ​ഷം ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പ​ള്ളി​യി​ലേ​ക്ക് വി​ലാ​പ​യാ​ത്ര​യാ​യി മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കും. ര​ണ്ട് മു​ത​ല്‍ 3:30 വ​രെ പ​ള്ളി​യു​ടെ വ​ട​ക്കേ പ​ന്ത​ലി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കും.

3.30ന് ​പ​ള്ളി​യ്ക്കു​ള്ളി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന സ​മാ​പ​ന ശു​ശ്രൂ​ഷ​ക​ള്‍​ക്ക് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ക്ര​മീ​ക​രി​ച്ച പ്ര​ത്യേ​ക ക​ല്ല​റ​യി​ല്‍ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യും. അ​ഞ്ചി​ന് പ​ള്ളി​ക്ക് സ​മീ​പ​ത്തു​ള്ള ഹാ​ളി​ല്‍ അ​നു​ശോ​ച​ന സ​മ്മേ​ള​നം ന​ട​ക്കും.
More in Latest News :