+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

50 ല​ക്ഷ​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 700 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പി​ടി​കൂ​ടി​യ​ത് 50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന്. ജി​ല്ല​യി​ൽ സ​മീ​പ​കാ​
50 ല​ക്ഷ​ത്തി​ന്‍റെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 700 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പി​ടി​കൂ​ടി​യ​ത് 50 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന്.

ജി​ല്ല​യി​ൽ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി മ​രു​ന്ന് വേ​ട്ട​യാ​ണി​ത്. ആ​ദി​നാ​ട് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു​വാ​ണ് ( 34 ) അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​പ​ക​മാ​യി ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു വി​ഷ്ണു. ഒ​ട്ടേ​റെ പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഇ​യാ​ൾ എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​ത്.

വീ​ട്ടി​ൽ എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പോ​ലീ​സ് കി​ഴ്‌​പ്പെ​ടു​ത്തി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ വി.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ കൂ​ട്ടു ക​ച്ച​വ​ട​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി വ​ള​രെ വൈ​കി​യും ല​ഹ​രി മ​രു​ന്നു വേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണ​വും റെ​യ്ഡും തു​ട​ർ​ന്നി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു.

ല​ഹ​രി മ​രു​ന്ന് വ്യാ​പ​ക​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ൾ കോ​ളേ​ജ് മ​റ്റു ഇ​ട​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
More in Latest News :