+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്ക് മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി വാ​ർ​ഡി​ൽ വീ​ടി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡ് ഈ​ര
ബൈ​ക്ക് മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി വാ​ർ​ഡി​ൽ വീ​ടി​ന് മു​ൻ​വ​ശം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കോ​ട്ട​യം ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ ഒ​ന്നാം വാ​ർ​ഡ് ഈ​രാ​റ്റു​പേ​ട്ട താ​ലൂ​ക്കി​ൽ കൊ​ട്ട​യി​ൽ വീ​ട്ടി​ൽ ഫു​റൂ​സ് ദി​ലീ​ഫി​നെ(33) ആ​ണ് ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്ക് വ​ശ​ത്ത് നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഈ​രാ​റ്റു​പേ​ട്ട, കൊ​ടു​ങ്ങ​ല്ല​ർ, ഞാ​റ​യ്ക്ക​ൽ, ആ​ല​പ്പു​ഴ നോ​ർ​ത്ത്, വാ​ഗ​മ​ൺ, ആ​ല​പ്പു​ഴ സൗ​ത്ത്, ക​ട​വ​ന്ത്ര, എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത്, എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത്, പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​കേ​സു​ക​ളി​ലും എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

കൊ​ടു​ങ്ങ​ല്ലൂ​ർ, ഞാ​റ​യ്ക്ക​ൽ, എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത്, എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച കേ​സു​ക​ളി​ലെ പ്ര​തി​യും ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​പ്പ പ്ര​തി​യു​മാ​ണ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
More in Latest News :