+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ജി​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഉ​ദ്ധ​വ് താ​ക്ക​റെ

മും​ബൈ: എ​ൻ​സി​പി​യി​ലെ പി​ള​ർ​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി അ​ജി​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ശി​വ​സേ​ന (യു​ബി​ടി) അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ. അ​ജി​ത് പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷ
അ​ജി​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഉ​ദ്ധ​വ് താ​ക്ക​റെ
മും​ബൈ: എ​ൻ​സി​പി​യി​ലെ പി​ള​ർ​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യി അ​ജി​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ശി​വ​സേ​ന (യു​ബി​ടി) അ​ധ്യ​ക്ഷ​ൻ ഉ​ദ്ധ​വ് താ​ക്ക​റെ. അ​ജി​ത് പ​വാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷ​മു​ള്ള ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണ് ഇ​ന്ന് ന​ട​ന്ന​ത്.

ആ​ദി​ത്യ താ​ക്ക​റെ​യും മ​റ്റ് ശി​വ​സേ​ന എം​എ​ൽ​എ​മാ​രും ഉ​ദ്ധ​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ജി​ത് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ചു​വെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു.

2019-ൽ ​അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​യെ കു​റി​ച്ച് ത​നി​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും ഉ​ദ്ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ധ​ന​കാ​ര്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം അ​ജി​ത് ന​ട​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ഇ​ത്ത​വ​ണ​യും ജ​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി​യി​ൽ നി​ന്നും അ​ർ​ഹ​മാ​യ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :