+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളു​രു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി; സൂ​ത്ര​ധാ​ര​ന്‍ ത​ടി​യ​ന്‍റവി​ട ന​സീ​റെ​ന്ന് പോ​ലീ​സ്

ബം​ഗ​ളൂ​രു: ഹെ​ബ്ബാ​ളി​ന​ടു​ത്തു​ള്ള സു​ല്‍​ത്താ​ന്‍​പാ​ള​യി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളു​​മാ​യി പി​ടി​യി​ലാ​യ​വ​ര്‍ ബം​ഗ​ളൂരു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട തീ​വ്ര​വാ​ദ​സം​ഘ​മെ​ന്ന് പോ
ബം​ഗ​ളു​രു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി; സൂ​ത്ര​ധാ​ര​ന്‍ ത​ടി​യ​ന്‍റവി​ട ന​സീ​റെ​ന്ന് പോ​ലീ​സ്
ബം​ഗ​ളൂ​രു: ഹെ​ബ്ബാ​ളി​ന​ടു​ത്തു​ള്ള സു​ല്‍​ത്താ​ന്‍​പാ​ള​യി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളു​​മാ​യി പി​ടി​യി​ലാ​യ​വ​ര്‍ ബം​ഗ​ളൂരു​വി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട തീ​വ്ര​വാ​ദ​സം​ഘ​മെ​ന്ന് പോ​ലീ​സ്. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സ​യി​ദ് സു​ഹൈ​ല്‍, ഉ​മ​ര്‍, ജാ​നി​ദ്, മു​ഹ്താ​സി​ര്‍, സാ​ഹി​ദ് എ​ന്നി​വ​രാ​ണ്
ബു​ധ​നാ​ഴ്ച പു​ര്‍​ച്ചെ ക​ര്‍​ണാ​ട​ക സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ചിന്‍റെ (സി​സി​ബി) പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും തോ​ക്കു​ക​ളു​ടെ​യും സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ളു​ടെ​യും വ​ന്‍​ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തിരുന്നു. നാ​ല് വാ​ക്കി-​ടോ​ക്കി​ക​ള്‍, ഏ​ഴ് നാ​ട​ന്‍ പി​സ്റ്റ​ളു​ക​ള്‍, 42 ലൈ​വ് ബു​ള്ള​റ്റു​ക​ള്‍, ര​ണ്ട് ക​ഠാ​ര​ക​ള്‍, ര​ണ്ട് സാ​റ്റ​ലൈ​റ്റ് ഫോ​ണു​ക​ള്‍, നാ​ല് ഗ്ര​നേ​ഡു​ക​ള്‍ എ​ന്നി​വ​യാ​ണ് ഇ​വ​രി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ​ര്‍​ക്ക് ല​ഷ്‌​ക​ര്‍-ഇ-​തൊ​യ്ബ ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സി​സി​ബി ക​ണ്ടെ​ത്തി. സം​ഘം ബം​ഗ​ളൂ​രു​വി​ല്‍ വ​ന്‍ സ്‌​ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

10 പേ​ര​ട​ങ്ങു​ന്ന ഭീ​ക​ര​സം​ഘ​മാ​ണ് സ്‌​ഫോ​ട​ന​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്. ആ​ക്ര​മ​ണ​ പ​ദ്ധ​തി​യു​ടെ സൂ​ത്ര​ധാ​ര​ന്‍ ന​സീ​റാ​ണെന്നും ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ച് ഇ​വ​രെ തീ​വ്ര​വാ​ദ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ന​സീ​ര്‍ പ്രേ​രി​പ്പി​ക്കു​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഒ​ളി​വി​ലു​ള്ള അ​ഞ്ച് പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ബം​ഗ​ളു​രു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബി. ​ദ​യാ​ന​ന്ദ് വ്യ​ക്ത​മാ​ക്കി.
More in Latest News :