+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് 15 മ​ര​ണം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ല്‍ വൈ​ദ്യു​തി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 15 പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ഒ​രു
ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് 15 മ​ര​ണം; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്
ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ല്‍ വൈ​ദ്യു​തി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് 15 പേ​ര്‍ മ​രി​ച്ചു. മ​രി​ച്ച​വ​രി​ല്‍ ഒ​രു പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റും അ​ഞ്ച് ഹോം ​ഗാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

സംഭവത്തിൽ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ള​ക​ന​ന്ദ ന​ദി​യു​ടെ തീ​ര​ത്തെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഒ​രു വാ​ച്ച്മാ​ന്‍ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച വി​വ​രം അ​റി​ഞ്ഞെ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സു​കാ​ര്‍. എ​ന്നാ​ല്‍ പൊ​ട്ടി​ക്കി​ട​ന്ന ക​മ്പി​യി​ല്‍ വൈ​ദ്യു​തി പ്ര​വാ​ഹം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത​റി​യാ​തെ നാ​ട്ടു​കാ​രും പോ​ലീ​സു​കാ​രും അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.
More in Latest News :