+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​സാ​ന​ത്തെ ജ​ന​സ​മ്പ​ര്‍​ക്ക​യാ​ത്ര; മൃ​തദേഹവുമായുള്ള വാഹനം മ​ണ്ണ​ന്ത​ല​യി​ലെ​ത്തി

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര മ​ണ്ണ​ന്ത​ല​യി​ലെ​ത്തി. രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​
അ​വ​സാ​ന​ത്തെ ജ​ന​സ​മ്പ​ര്‍​ക്ക​യാ​ത്ര; മൃ​തദേഹവുമായുള്ള വാഹനം മ​ണ്ണ​ന്ത​ല​യി​ലെ​ത്തി
തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര മ​ണ്ണ​ന്ത​ല​യി​ലെ​ത്തി. രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മൂ​ന്ന് മ​ണി​ക്കൂ​ര്‍ സ​മ​യം കൊ​ണ്ടാ​ണ് 10 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട​ത്.

കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് വൈ​കു​ന്നേ​രം പൊ​തു​ദ​ര്‍​ശ​ന​മു​ണ്ടാ​കും. തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ പു​തു​പ്പ​ള്ളി​യി​ലെ കു​ടും​ബ​വീ​ട്ടി​ല്‍ ഭൗ​തി​ക​ശ​രീ​രം എ​ത്തി​ക്കും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12നു ​ഭ​വ​ന​ത്തി​ല്‍ സം​സ്‌​കാ​ര ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും.

ഭ​വ​ന​ത്തി​ലെ​യും പ​ള്ളി​യി​ലെ​യും സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക്കു മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ര്‍​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വാ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.
More in Latest News :