ന്യൂഡൽഹി: നിഷേധാത്മക സമീപനങ്ങളിൽ കെട്ടിപ്പടുക്കുന്ന സഖ്യങ്ങൾ എല്ലായ്പ്പോഴും പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎ സഖ്യത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
സഖ്യം അധികാരത്തിനു വേണ്ടിയാകുന്പോൾ, അഴിമതി ലക്ഷ്യംവച്ചുള്ള സഖ്യമാകുമ്പോൾ, കൂട്ടുകെട്ട് സ്വജനപക്ഷപാതത്തിൽ അധിഷ്ഠിതമാകുമ്പോൾ, ജാതീയതയും പ്രാദേശികവാദവും മനസിൽവച്ച് സഖ്യമുണ്ടാക്കുമ്പോൾ, ആ കൂട്ടുകെട്ട് രാജ്യത്തിന് ദോഷകരമാണ്.
നമ്മുടെ രാജ്യത്ത്, രാഷ്ട്രീയ സഖ്യങ്ങളുടെ നീണ്ട ചരിത്രമുണ്ട്. എന്നാൽ നിഷേധാത്മകതയിൽ കെട്ടിപ്പടുത്ത ഒരു സഖ്യവും ഒരിക്കലും വിജയിച്ചിട്ടില്ല- പ്രധാനമന്ത്രി പറഞ്ഞു.