കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളികാമറവച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാര്‍ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടില്‍ സെബാസ്റ്റ്യന്‍ ജോസഫ് (23) ആണ് അറസ്റ്റിലായത്.
ഇയാള്‍ കുളിമുറിയില്‍ കാമറവച്ച് ദൃശ്യം പകര്‍ത്തുന്നതു കണ്ട പെണ്‍കുട്ടി ബഹളംവച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിന്റെ ചികിത്സക്കായാണ് ആശുപത്രിയില്‍ എത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.