തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചത്തെ ദുഃഖാചരണം കെപിസിസി പ്രഖ്യാപിച്ചു.
ഈ മാസം 22ന് കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരുന്ന ജനസദസ് ഉൾപ്പെടെയുള്ള കെപിസി സിയുടെയും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും മാറ്റിവച്ചു.
ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സിയുസി തലങ്ങളിൽ ഈ ഒരാഴ്ചക്കാലം ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടികൾ നടത്തണമെന്നും പാർട്ടി ഓഫീസുകളിൽ പതാക പകുതി താഴ്ത്തി കെട്ടണമെന്നും നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.