+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു മ​ര​ണം

കൊ​ല്ലം: തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വ​തി​യും യു​വാ​വും മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​റു​ക​ര കാ​വാ​ലം ചെ​ട്ടി​ച്ചി​റ സാ​ബു​വി​ന്‍റെ മ​ക​ൾ സു​ധി (25), കോ​ഴി​
കൊ​ല്ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബൈ​ക്കി​ൽ ഇ​ടി​ച്ച് ര​ണ്ടു മ​ര​ണം
കൊ​ല്ലം: തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ എ​ത്തി​യ കെ​എ​സ്ആ​ർ​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വ​തി​യും യു​വാ​വും മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​റു​ക​ര കാ​വാ​ലം ചെ​ട്ടി​ച്ചി​റ സാ​ബു​വി​ന്‍റെ മ​ക​ൾ സു​ധി (25), കോ​ഴി​ക്കോ​ട് പീ​ക്കി​ലോ​ട് ന​ന്മ​ണ്ട മേ​ലേ പി​ലാ​ത്തോ​ട്ട​ത്തി​ൽ അ​ബ്ദു​ൽ ജ​മാ​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് നി​ഹാ​ൽ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ 4.45ന് ​ദേ​ശീ​യ​പാ​ത​യി​ൽ കൊ​ല്ലം ബൈ​പാ​സ് തു​ട​ങ്ങു​ന്ന ആ​ൽ​ത്ത​റ​മൂ​ട് ജം​ക്‌​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

കെ​എ​സ്ആ​ർ​ടി​സി ബ​സ് ദി​ശ തെ​റ്റി​ച്ച് എ​ത്തി​യ​താ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​വി​ടെ വ​ൺ​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

കൊ​ല്ലം ജം​ക്‌​ഷ​നി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് പോ​ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. എ​ന്നാ​ൽ രാ​ത്രി​യും പു​ല​ർ​ച്ചെ​യും ഇ​ത് ലം​ഘി​ച്ച് വാ​ഹ​ന​ങ്ങ​ൾ പോ​കാ​റു​ണ്ട്.
More in Latest News :