+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി മ​ട​ങ്ങി​യ​ത് ച​രി​ത്ര​ത്തി​ൽ ന​ക്ഷ​ത്ര ദീ​പ​ങ്ങ​ൾ തെ​ളി​ച്ച ശേ​ഷം: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​വാ​ര്‍​
ഉ​മ്മ​ൻ ചാ​ണ്ടി മ​ട​ങ്ങി​യ​ത് ച​രി​ത്ര​ത്തി​ൽ ന​ക്ഷ​ത്ര ദീ​പ​ങ്ങ​ൾ തെ​ളി​ച്ച ശേ​ഷം: ജോ​സ് കെ. ​മാ​ണി
കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ര​ണ​വാ​ര്‍​ത്ത വ​ല്ലാ​ത്ത ശൂ​ന്യ​ത​യോ​ടെ​യും ന​ടു​ക്ക​ത്തോ​ടെ​യു​മാ​ണ് കേ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​മ​ന​സു​ക​ളി​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ടി​യ വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ന് ഉ​ട​മ​യാ​യ ജ​ന​നേ​താ​വാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ടും​ബ​വു​മാ​യും കെ.​എം. മാ​ണി​യു​മാ​യും ഏ​റെ ആ​ത്മ​ബ​ന്ധ​വും സ്‌​നേ​ഹ​വും പു​ല​ര്‍​ത്തി​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി മ​ട​ങ്ങി​യ​ത് ച​രി​ത്ര​ത്തി​ൽ ന​ക്ഷ​ത്ര ദീ​പ​ങ്ങ​ൾ തെ​ളി​ച്ച ശേ​ഷ​മാ​ണ്. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ഒ​രു കാ​ല​ഘ​ട്ട​മാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തോ​ടെ അ​സ്ത​മി​ക്കു​ന്ന​തെ​ന്നും ജോ​സ് കെ. ​മാ​ണി അ​നു​സ്മ​രി​ച്ചു.
More in Latest News :