+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തി​ക്കും; തി​രു​ന​ക്ക​ര​യി​ലും പൊ​തു​ദ​ര്‍​ശ​നം

കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യ​ത്ത് എ​ത്തി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം
ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച കോ​ട്ട​യ​ത്തെ​ത്തി​ക്കും; തി​രു​ന​ക്ക​ര​യി​ലും പൊ​തു​ദ​ര്‍​ശ​നം
കോ​ട്ട​യം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് കോ​ട്ട​യ​ത്ത് എ​ത്തി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ആ​ദ്യം എ​ത്തു​ന്ന​ത് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി ഓ​ഫീ​സി​നു മു​മ്പി​ലാ​ണ്.

ഇ​വി​ടെ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ആ​ദ​രാ​ഞ്ജ​ലി​ക്കു​ശേ​ഷം തി​രു​ന​ക്ക​ര മൈ​താ​ന​ത്തു പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തി​രു​ന​ക്ക​ര​യി​ലെ പൊ​തു​ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം പു​ല​ര്‍​ച്ചെ​യോ​ടെ മൃ​ത​ദേ​ഹം പു​തു​പ്പ​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി സെ​മി​ത്തേ​രി​യി​ലാ​ണ് സം​സ്‌​കാ​രം. ശു​ശ്രൂ​ഷ​ക​ളി​ല്‍ കാ​തോ​ലി​ക്ക ബാ​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ഷ​പ്പു​മാ​ര്‍ പ​ങ്കെ​ടു​ക്കും. ദേ​ശീ​യ രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ള്‍ സം​സ്‌​കാ​ര ച​ട​ങ്ങി​നെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
More in Latest News :