+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.നാല് എകെ47 തോക്കുകള്‍, രണ്ട് പിസ
ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സുരക്ഷാസേന  വധിച്ചു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിലെ സിന്ധാര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നാല് എകെ-47 തോക്കുകള്‍, രണ്ട് പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെത്തിയത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടെയെത്തി പരിശോധന നടത്തിയത്. വ്യാപക തിരച്ചിലിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 11.30ഓടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ വെടിവയ്പ്പിലാണ് ഭീകരരെ വധിച്ചത്. മേഖലയില്‍ നിരീക്ഷണം തുടരുകയാണെന്ന് സുരക്ഷാസേന അറിയിച്ചു.
More in Latest News :