ന്യൂഡൽഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ഉമ്മന്‍ ചാണ്ടി കേരളം ഭരിച്ചത്. ആ സമയത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. പൊതുസേവനത്തിന് വേണ്ടി ജീവിതം അര്‍പ്പിച്ച രാഷ്ട്രീയ നേതാവാണെന്നും മോദി പ്രതികരിച്ചു.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മോദി പങ്കുവച്ചിട്ടുണ്ട്.