+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃദയം തുറന്ന് സംസാരിച്ചിരുന്ന സുഹൃത്ത്: എ.കെ. ആന്‍റണി

തിരുവനന്തപുരം: തന്‍റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. താൻ എല്ലാം തുറന്നുപറയുന്ന സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി
ഹൃദയം തുറന്ന് സംസാരിച്ചിരുന്ന സുഹൃത്ത്: എ.കെ. ആന്‍റണി
തിരുവനന്തപുരം: തന്‍റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. താൻ എല്ലാം തുറന്നുപറയുന്ന സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങൾ തമ്മിൽ രഹസ്യങ്ങളുണ്ടായിരുന്നില്ല. ചില കാര്യങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ ഉണ്ടാകും. എന്നാൽ എല്ലാം ഞങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഹൃദയം തുറന്ന് സംസാരിച്ചിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി.

ഉമ്മൻചാണ്ടിയുടെ നിർബന്ധമില്ലായിരുന്നെങ്കിൽ ഞാൻ കുടുംബ ജീവിതത്തിൽ പ്രവേശിക്കില്ലായിരുന്നെന്നും ആന്‍റണി പറഞ്ഞു.
More in Latest News :