+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മന്‍ ചാണ്ടി എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയ നേതാവ്: കുഞ്ഞാലിക്കുട്ടി

ബംഗളൂരു: ഉമ്മന്‍ ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയത് അദ്ദേഹത്ത
ഉമ്മന്‍ ചാണ്ടി എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയ നേതാവ്: കുഞ്ഞാലിക്കുട്ടി
ബംഗളൂരു: ഉമ്മന്‍ ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയത് അദ്ദേഹത്തിന്‍റെ കരങ്ങളാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അത്യപൂര്‍വമായ സ്‌നേഹമാണ് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആയുധം. അതിന്‍റെ മുമ്പില്‍ പലപ്പോഴും കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. എല്ലാവരെയും അദ്ദേഹം ഒരുമിച്ച് നിര്‍ത്തിയിരുന്നത് സ്‌നേഹത്തിന്‍റെ ഒരു നൂല്‍ ബന്ധം കൊണ്ടാണ്.

ഒരാളുടെ മാത്രം ഭൂരിപക്ഷത്തിന് സര്‍ക്കാരുണ്ടിയപ്പോള്‍ പലപ്പോഴും മന്ത്രിസഭ താഴെ വീഴുമെന്ന് വിചാരിച്ചതാണ്. എന്നാല്‍ ഒട്ടും പതറാതെ, എല്ലാവരെയും തന്മയത്വത്തോടെ സ്‌നേഹബന്ധത്തില്‍ കുരുക്കി അത് മുന്നോട്ട് കൊണ്ടുപോയി.

ഇനിയുള്ളത് ഉമ്മന്‍ ചാണ്ടി ഇല്ലാത്ത കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
More in Latest News :