+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ണി​പ്പു​ർ സം​ഘ​ർ​ഷം; പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് മീ​രാ​ബാ​യ് ചാ​നു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന ത​ന്‍റെ മാ​തൃ​സം​സ്ഥാ​ന​മാ​യ മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ട​പെ​ട​ണ​മെ​ന്
മ​ണി​പ്പു​ർ സം​ഘ​ർ​ഷം; പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് മീ​രാ​ബാ​യ് ചാ​നു
ന്യൂ​ഡ​ൽ​ഹി: വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന ത​ന്‍റെ മാ​തൃ​സം​സ്ഥാ​ന​മാ​യ മ​ണി​പ്പു​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ട​പെ​ട​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ഒ​ളിം​പി​ക്സ് ഭാ​രോ​ദ്വ​ഹ​ന വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് മീ​രാ​ബാ​യ് ചാ​നു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ചാ​നു മോ​ദി​യോ​ടും കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി അ​മി​ത് ഷാ​യോ​ടും മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

മൂ​ന്ന് മാ​സ​മാ​യി മ​ണി​പ്പു​രി​ൽ സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണെ​ന്നും സ​മാ​ധാ​നം അ​ക​ലെ​യാ​ണെ​ന്നും ചാ​നു പ​റ​ഞ്ഞു. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം മു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​വും അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണ്. വീ​ടു​ക​ളും മ​റ്റും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

താ​ൻ നി​ല​വി​ൽ അ​മേ​രി​ക്ക​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണെ​ന്നും മ​ണി​പ്പു​രി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​ക്കാ​ത്ത​തി​ൽ ത​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ചാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.



2021 ടോ​ക്കിയോ ഒ​ളിം​പി​ക്സി​ലെ വ​നി​ത​ക​ളു​ടെ 49 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ താ​ര​മാ​ണ് ചാ​നു.
More in Latest News :