+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂട്ടിംഗ് സംഘത്തിന്‍റെ വാഹനം ആക്രമിച്ച് താക്കോലുമായി കടന്നു

നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിക്ക് സമീപം സിനിമ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ തടഞ്ഞ് അണിയറ പ്രവർത്തകരെ ആക്രമിച്ച ശേഷം വാഹനത്തിന്‍റെ താക്കോലുമായി അക്രമികൾ കടന്നു.ഞായറാഴ്ച രാത്രി ഒമ്പതോട
ഷൂട്ടിംഗ് സംഘത്തിന്‍റെ വാഹനം ആക്രമിച്ച് താക്കോലുമായി കടന്നു
നെടുമ്പാശേരി: ദേശീയപാതയിൽ അത്താണിക്ക് സമീപം സിനിമ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ തടഞ്ഞ് അണിയറ പ്രവർത്തകരെ ആക്രമിച്ച ശേഷം വാഹനത്തിന്‍റെ താക്കോലുമായി അക്രമികൾ കടന്നു.

ഞായറാഴ്ച രാത്രി ഒമ്പതോടെ അത്താണിക്കും എയർപോർട്ട് സിഗ്നലിനും ഇടയിലാണ് സംഭവം. ട്രാവലറിനെ മറികടന്ന് പ്രതികൾ സഞ്ചരിച്ച കാർ കുറുകെ നിർത്തി. തുടർന്നാണ് ട്രാവലറിലുണ്ടായിരുന്ന മൂന്നുപേരെ ആക്രമിച്ച ശേഷം വാഹത്തിന്‍റെ താക്കോലുമായി അക്രമികൾ വന്ന കാറിൽ തന്നെ കടന്നത്.

കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. തൃശൂർ ഭാഗത്തു നിന്നാണ് രണ്ട് വാഹനങ്ങളും വന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം ഒരുക്കുന്ന സംഘമാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.

തൃശൂർ സ്വദേശി അക്ഷയ് നൽകിയ പരാതിയിൽ കാറിലുണ്ടായിരുന്നവർക്കെതിരെ നെടുമ്പാശേരി പോലീസ് കേസെടുത്തിട്ടുണ്ട്. കാറിന്‍റെ വാഹന നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
More in Latest News :