ചെന്നൈ: തമിഴ്നാട് മന്ത്രി കെ. പൊന്മുടിയുടെ ഔദ്യോഗിക വസതിയിലുൾപ്പടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയെ വിമർശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്നാട്ടിൽ ഗവർണർ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്നും സ്റ്റാലിൻ പരിഹസിച്ചു.
ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കി. പ്രതിപക്ഷം ഐക്യം തകർക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം. ഡിഎംകെയ്ക്ക് ഇതിനെ നേരിടാൻ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ യോഗത്തെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ വിമർശനം. തമിഴ്നാട് പിസിസിയും ഇഡി റെയ്ഡിനെ വിമർശിച്ച് രംഗത്ത് വന്നു.