+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്‍നിറയെ കരിവീരക്കാഴ്ച; വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട്

തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടും അഷ്ടദ്രവ്യ ഗണപതി ഹോമവും നടന്നു. ലക്ഷ്മിക്കുട്ടിയെന്ന് വിളിക്കുന്ന പൂരനഗരിയുടെ ഗജറാണി തിരുവമ്പാടി വിജയലക്ഷ്മിക്ക് ആദ്യ ചോറുരുള നല്‍കി വടക്കുന്നാഥ ക്ഷേത്രം മേല്
കണ്‍നിറയെ കരിവീരക്കാഴ്ച; വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട്
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടും അഷ്ടദ്രവ്യ ഗണപതി ഹോമവും നടന്നു. ലക്ഷ്മിക്കുട്ടിയെന്ന് വിളിക്കുന്ന പൂരനഗരിയുടെ ഗജറാണി തിരുവമ്പാടി വിജയലക്ഷ്മിക്ക് ആദ്യ ചോറുരുള നല്‍കി വടക്കുന്നാഥ ക്ഷേത്രം മേല്‍ശാന്തി പയ്യപ്പിള്ളി മാധവന്‍ നമ്പൂതിരി ആനയൂട്ടിന് തുടക്കം കുറിച്ചു.

രാവിലെ വടക്കുന്നാഥ ക്ഷേത്രാങ്കണത്തില്‍ സിംഹോദരപ്രതിഷ്ഠയ്ക്കു സമീപം അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഗജപൂജയും നടത്തിയ ശേഷമാണ് ആനയൂട്ട് ആരംഭിച്ചത്.

കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കൊമ്പന്‍ എറണാകുളം ശിവകുമാറുമുള്‍പ്പടെ 52 ആനകള്‍ കേരളത്തിന്‍റെ വിവിധ ഭാഗത്തു നിന്നും ആനയൂട്ടിനെത്തി. അഞ്ച് പിടിയാനകളും ആനയൂട്ടിനെത്തി.
More in Latest News :