+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുതലപ്പൊഴിയിലെ "പ്രതിഷേധത്തിര'യടക്കാന്‍ സര്‍ക്കാര്‍; മന്ത്രിമാര്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തിന് പരിഹാരം കാണാന്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തില്‍ നടന്ന മന്ത്ര
മുതലപ്പൊഴിയിലെ
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തിന് പരിഹാരം കാണാന്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ ഉപസമിതി യോഗത്തില്‍ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ പങ്കെടുത്തു.

യോഗത്തിന്‍റെ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചശേഷമാകും പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന് പുറമേ, പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്ന നടപടികളും സ്വീകരിക്കുമെന്നാണ് വിവരം.

മുതലപ്പൊഴിയിയില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് കഴിഞ്ഞ ദിവസം നാലു പേര്‍ മരിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്‍റെ തിരക്കിട്ട നീക്കങ്ങള്‍.
More in Latest News :