+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​നി​ൽ നി​ന്നും മോ​ചി​പ്പി​ച്ച സം​ഭ​വം; എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കേ​സ്

കാ​ല​ടി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പി​ല്‍ നി​ന്നും ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യും പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ക​യും ചെ​യ്ത എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ
കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​നി​ൽ നി​ന്നും മോ​ചി​പ്പി​ച്ച സം​ഭ​വം; എം​എ​ൽ​എ​മാ​ർ​ക്കെ​തി​രെ കേ​സ്
കാ​ല​ടി: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ ലോ​ക്ക​പ്പി​ല്‍ നി​ന്നും ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യും പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ക​യും ചെ​യ്ത എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ കേ​സ്.

അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ൺ, ചാ​ല​ക്കു​ടി എം​എ​ൽ​എ സ​നീ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. സം​ഘം ചേ​ര്‍​ന്ന് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​ല്‍, ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ ഏ​ഴ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തി​യ എം​എ​ല്‍​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ക​പ്പ് ബ​ല​മാ​യി തു​റ​ന്ന് കെ​എ​സ് യു ​പ്ര​വ​ർ​ത്ത​ക​രെ സെ​ല്ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക​യും പോ​ലീ​സു​കാ​രെ ശ​കാ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​രു​ന്നു.
More in Latest News :