+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്താ​നു​ള്ള തെ​ളി​വു​ക​ളി​ല്ല; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍. ന​ര
ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്താ​നു​ള്ള തെ​ളി​വു​ക​ളി​ല്ല; ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം സു​പ്രീം​കോ​ട​തി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍. ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന വി​ധി​ക്കെ​തി​രെ​യാ​ണ് സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി​യ​ത്.

ത​നി​ക്കെ​തി​രെ ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്താ​നു​ള്ള തെ​ളി​വു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. അ​ന്വേ​ഷ​ണ​സം​ഘം സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ലെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ തന്‍റെ ശ​രീ​ര​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ അം​ശം ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ഇ​ത് സാ​ധാ​ര​ണ മോ​ട്ടോ​ര്‍ വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കേ​സ് മാ​ത്ര​മാ​ണ്. ത​നി​ക്കെ​തി​രെ​യു​ള്ള കേ​സി​ന് പി​ന്നി​ല്‍ മാ​ധ്യ​മ സ​മ്മ​ര്‍​ദ​മു​ണ്ട്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ റി​വി​ഷ​ന്‍ ഹ​ര്‍​ജി​യി​ലാ​ണ് ശ്രീ​റാ​മി​നെ​തി​രെ ന​ര​ഹ​ത്യാ​ക്കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേതാ​യി​രു​ന്നു വിധി.
More in Latest News :