+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​റ്റ​ത്തി​നാ​യി യു​ണൈ​റ്റ​ഡ്; മ​ഗ്വ​യ​റി​ന്‍റെ നാ​യ​ക​സ്ഥാ​നം തെ​റി​ച്ചു

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ നാ​യ​ക​സ്ഥാ​നം ഹാ​രി മ​ഗ്വ​യ​റിന് ന​ഷ്ട​മാ​യി.മാ​നേ​ജ​ർ എ​റി​ക് ടെ​ൻ ഹാ​ഗി​ന്‍റെ പു​തി​യ ന​യ​ങ്ങ​ൾ​ക്ക​നു
മാ​റ്റ​ത്തി​നാ​യി യു​ണൈ​റ്റ​ഡ്; മ​ഗ്വ​യ​റി​ന്‍റെ നാ​യ​ക​സ്ഥാ​നം തെ​റി​ച്ചു
ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ വ​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ നാ​യ​ക​സ്ഥാ​നം ഹാ​രി മ​ഗ്വ​യ​റിന് ന​ഷ്ട​മാ​യി.

മാ​നേ​ജ​ർ എ​റി​ക് ടെ​ൻ ഹാ​ഗി​ന്‍റെ പു​തി​യ ന​യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ടീ​മി​നെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​ണ് ഈ ​നീ​ക്കം. മ​ഗ്വ​യ​ർ യു​ണൈ​റ്റ​ഡ് വി​ടു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പ​ദ​വി​ന​ഷ്ട വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

മാ​നേ​ജ്മെ​ന്‍റു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് ത​ന്നെ നീ​ക്കാ​ൻ ധാ​ര​ണ​യാ​യെ​ന്നും വ്യ​ക്തി​പ​ര​മാ​യി ഈ ​തീ​രു​മാ​ന​ത്തി​ൽ നി​രാ​ശ​യു​ണ്ടെ​ന്നും മ​ഗ്വ​യ​ർ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. നാ​യ​ക​നാ​യി​രി​ക്കെ ത​ന്നെ സ​ഹാ​യി​ച്ച ആ​രാ​ധ​ക​ർ​ക്കും ടീ​മി​നും ന​ന്ദി​യ​ർ​പ്പി​ക്കു​ന്ന​താ​യും താ​രം വ്യ​ക്ത​മാ​ക്കി.

സ്ഥി​രം നാ​യ​ക​നാ​യി​ട്ടും ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​ള​രെ​ക്കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മ​ഗ്വ​യ​ർ ആ​ദ്യ ഇ​ല​വ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പോ​ർ​ച്ചു​ഗ​ൽ താ​ര​മാ​യ ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ആ​ണ് മ​ഗ്വ​യ​റി​ന് പ​ക​ര​മാ​യി ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത്. ഫെ​ർ​ണാ​ണ്ട​സി​നെ സ്ഥി​രം നാ​യ​ക​നാ​ക്കാ​നാ​ണ് ടീ​മി​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന.

2019-ൽ ​ഒ​ലെ ഗ​ണ്ണ​ർ സോ​ൽ​ഷ്യ​യ​റു​ടെ കാ​ല​ത്താ​ണ് മ​ഗ്വ​യ​റി​നെ​ത്തേ​ടി നാ​യ​ക​സ്ഥാ​നം എ​ത്തി​യ​ത്.
More in Latest News :