പാരിസ്: പ്രശസ്ത ഫ്രഞ്ച് നടിയും ഗായികയുമായ ജെയ്ൻ ബെർക്കിൻ(76) അന്തരിച്ചു. പാരീസിലെ വസതിയിൽ ഞായറാഴ്ചയാണ് ബെർക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2021-ൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് അവശയായിരുന്ന ബെർക്കിനെ ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടിയിരുന്നു.
ബ്രിട്ടീഷ് നടിയായ ജൂഡി കാംപ്ബെല്ലിന്റെയും നേവി കമാന്‍ഡർ ഡേവിഡ് ബെർക്കിന്റെയും മകളായി 1946-ൽ ലണ്ടനിൽ ജനിച്ച ജെയ്ൻ ബെർക്കിൻ 1960-കളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ മാദക റോളുകളിലൂടെയാണ് പ്രശസ്തയായത്.
17-ാം വയസിൽ നാടകങ്ങളിലൂടെ അരങ്ങിലെത്തിയ ബെർക്കിൻ, 1966-ൽ മൈക്കലാഞ്ചലോ അന്റോണിയോണി സംവിധാനം ചെയ്ത "ബ്ലോ അപ്' എന്ന ചിത്രത്തിലെ ബോൾഡ് രംഗങ്ങളിലൂടെ പേരെടുത്തു.
തുടർന്ന് ഫ്രാൻസിലേക്ക് കൂടുമാറിയ ബെർക്കിൻ, കാമുകൻ സെർഗ്യെ ഗെയ്ൻസ്ബർഗിനൊപ്പം ചേർന്ന് 1969-ൽ പുറത്തിറക്കിയ "ഐ ലവ് യു, മീ നെയ്തർ' എന്ന ചൂടൻ ഫ്രഞ്ച് കപ്പിൾ ഗാനത്തിലൂടെ ലോകപ്രശ്സതയായി. ലോകമെങ്ങും വൻ തരംഗമായ ഈ ഗാനം യാഥാസ്ഥിതിക നിലപാടുള്ള പല രാജ്യങ്ങളിലൂം സംപ്രേഷണവിലക്ക് വരെ നേരിട്ടു.
"ബേബി എലോൺ ഇൻ ബാബിലോൺ" അടക്കമുള്ള നിരവധി ഹിറ്റ് ഗാനങ്ങൾ പിന്നീട് ബെർക്കിന്റേതായി പുറത്തുവന്നിരുന്നു.