തിരുവനന്തപുരം: ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും പഞ്ചിംഗില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. ഇത്തരത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ പഞ്ചിംഗ് ശമ്പളവുമായി ബന്ധിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി.
എന്നാല്‍ ഇവര്‍ പഞ്ചിംഗ് തുടരണമെന്നും ഇവരുടെ പ്രവര്‍ത്തന സമയം മേലധികാരികള്‍ രേഖപ്പെടുത്തി സ്പാര്‍ക്കില്‍ ചേര്‍ക്കണമെന്നും പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പെട്ടെന്ന് ഷിഫ്റ്റ് ഡ്യൂട്ടി സമ്പ്രദായത്തിലേക്കു മാറേണ്ടി വരുന്നവര്‍ അതു സംബന്ധിച്ച ഉത്തരവ് സ്പാര്‍ക്കില്‍ അപ്ലോഡ് ചെയ്ത് ഒഡി സമര്‍പ്പിക്കണം.
ഇതിനു പുറമെ വിരലടയാളം ആധാറില്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നവര്‍ക്കും പൂര്‍ണസമയവും പുറത്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കും ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഇളവുകളും വകുപ്പു മേധാവിയാണ് അനുവദിക്കുക. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. ഉത്തരവ് അടുത്ത മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.