കൊച്ചി: കരട് രൂപം പോലുമാകാത്ത ഏക സിവില്‍ കോഡ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമെന്ന് ശശി തരൂര്‍ എംപി. എന്താണ് വരാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ല. വിഷയത്തില്‍ നിയമ കമ്മീഷന് പൊതുജനങ്ങളില്‍ നിന്നു അഭിപ്രായം തേടിയിരുന്നു.
40 ലക്ഷം അഭിപ്രായങ്ങളാണ് കിട്ടിയിരിക്കുന്നത്. ബില്ല് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ വരുമോയെന്നതില്‍ തന്നെ സംശയമുണ്ട്. ഒരു കരട് ബില്ല് കൊണ്ടുവരികയും സമുദായ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്യുകയും ചെയ്താല്‍ മാത്രമെ ഇങ്ങനെയൊരു കാര്യം നടപ്പാക്കാനാവുകയുള്ളൂ.
ഈ വിഷയം ഇപ്പോള്‍ വിവാദമാക്കുന്നതിന്റെ അര്‍ഥം മനസിലാക്കുന്നില്ല. നിലവില്‍ ഇല്ലാത്ത ഒരു ഏകവ്യക്തിനിയമത്തെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യമെന്താണ്. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രളയങ്ങളുമൊക്കെ നടക്കുമ്പോള്‍ ഇല്ലാത്ത ഒരു ഏകവ്യക്തി നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധ തിരിക്കലാണ്.
എന്താണ് അവര്‍ ഇക്കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞ ശേഷം, ഏതെങ്കിലും സമുദായങ്ങളെ ബാധിക്കുന്ന രീതിയിലാണെങ്കില്‍ നടപ്പാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.