+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രാ​ഫി​ക് സി​ഗ്ന​ൽ മ​റി​ക​ട​ന്നു; കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് ല​യ​ണ​ൽ മെ​സി

മ​യാ​മി: കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് ഫു​ട്ബോ​ൾ സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി. ട്രാ​ഫി​ക് സി​ഗ്ന​ൽ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങി​യ മെ​സി​യു​ടെ കാ​ർ മ​റ്റ് കാ​റു​ക
ട്രാ​ഫി​ക് സി​ഗ്ന​ൽ മ​റി​ക​ട​ന്നു; കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് ല​യ​ണ​ൽ മെ​സി
മ​യാ​മി: കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് ഫു​ട്ബോ​ൾ സൂ​പ്പ​ർ​താ​രം ല​യ​ണ​ൽ മെ​സി. ട്രാ​ഫി​ക് സി​ഗ്ന​ൽ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങി​യ മെ​സി​യു​ടെ കാ​ർ മ​റ്റ് കാ​റു​ക​ളി​ൽ ഇ​ടി​ക്കാ​തെ ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ(എംഎൽഎസ്) ക്ല​ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ താ​ര​മാ​യ മെ​സി, ഫ്ലോ​റി​ഡ​യി​ലെ ഫോ​ർ​ട്ട് ലോ​ഡ​ർ​ഡെ​യ്‌​ൽ മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ന​മ്പി​ൽ അ​ക​പ്പെ​ട്ട​ത്.

പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ​ഞ്ച​രി​ച്ച മെ​സി​യു​ടെ കാ​ർ ഒ​രു ജം​ഗ്ഷ​നി​ലെ ചു​വ​പ്പ് ട്രാ​ഫി​ക് സി​ഗ്ന​ൽ അ​വ​ഗ​ണി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ട​തു​വ​ശ​ത്തു​ള്ള റോ​ഡി​ലേ​ക്ക് തി​രി​ഞ്ഞ മെ​സി​യു​ടെ കാ​റി​ന്‍റെ പി​ന്നി​ൽ വ​ല​തു​വ​ശ​ത്തെ റോ​ഡി​ൽ നി​ന്നെ​ത്തി​യ കാ​റു​ക​ൾ ഇ​ടി​ച്ചു​ക​യ​റേ​ണ്ട​താ​യി​രു​ന്നു. മ​റ്റ് കാ​റു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​ർ പൊ​ടു​ന്ന​നേ ബ്രേ​ക്കി​ട്ട​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.



കാ​റോ​ടി​ച്ച​ത് മെ​സി​യാ​ണോ എ​ന്ന് സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ലെ​ങ്കി​ലും അ​പ​ക​ടം ന​ട​ന്ന വേ​ള​യി​ൽ മെ​സി കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പോ​ലീ​സ് നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് കാ​ർ സി​ഗ്ന​ൽ അ​വ​ഗ​ണി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.
More in Latest News :