+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച സംഭവം; പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി

പുതുക്കാട്: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. പുതുക്കാട് ജംഗ്ഷനിൽവച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഛത്തീസ്ഗഡ് സ്വദേശികളാണ് ഇരുവരും. വെള്ളിയാ
ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച സംഭവം; പെൺകുട്ടിയെയും യുവാവിനെയും  കണ്ടെത്തി
പുതുക്കാട്: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. പുതുക്കാട് ജംഗ്ഷനിൽവച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. ഛത്തീസ്ഗഡ് സ്വദേശികളാണ് ഇരുവരും.

വെള്ളിയാഴ്ച യുവാവിനൊപ്പം സ്റ്റേഷനിൽ ചുറ്റിത്തിരിഞ്ഞ പതിനാറുവയസുകാരി പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ചോദ്യം ചെയ്യാനായി സ്റ്റേഷനിലെ അവരുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.

വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ, പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന യുവാവ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ കഴുത്തിൽ പൊട്ടിയ ബിയർ കുപ്പി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെയും വിളിച്ചുകൊണ്ട് ഇയാൾ സ്റ്റേഷനിൽ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറി.

എന്നാൽ മറ്റ് യാത്രികർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയതോടെ ഇരുവരും സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
More in Latest News :