+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ആ​ർ​ടി​സി: ആ​ദ്യ ഗ​ഡു ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു വി​ത​ര​ണം ചെ​യ്തു. വെള്ളിയാഴ്ച രാ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ ആ​ദ്യ ഗ​ഡു തു​ക​യെ​ത്തി
കെ​എ​സ്ആ​ർ​ടി​സി: ആ​ദ്യ ഗ​ഡു ശ​മ്പ​ളം വി​ത​ര​ണം ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ജൂ​ൺ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു വി​ത​ര​ണം ചെ​യ്തു. വെള്ളിയാഴ്ച രാ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ ആ​ദ്യ ഗ​ഡു തു​ക​യെ​ത്തി. ആ​ദ്യ ഗ​ഡു​വാ​യി വി​ത​ര​ണം ചെ​യ്ത​ത് 39.5 കോ​ടി രൂ​പ​യാ​ണ്.

ഈ ​മാ​സം 20ന് ​മു​മ്പ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പൂ​ർ​ണ​മാ​യും വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി​യി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം സി​എം​ഡി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്ക​ണ​മെ​ന്നു​മാ​യി​രു​ന്നു കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

പ്ര​തി​മാ​സം 220 കോ​ടി​യി​ലേ​റെ രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി​ട്ടും എ​ല്ലാ മാ​സ​വും വൈ​കി​യാ​ണ് ശ​മ്പ​ള വി​ത​ര​ണം. കെഎ​സ്ആ​ർടിസിയു​ടെ ഏ​റ്റ​വും പ്ര​ധാ​ന ചെ​ല​വ് ശ​മ്പ​ള​വും ഇന്ധനവുമാണ്. ഇ​തി​ൽ ശ​മ്പ​ള​ത്തി​ന് 85 കോ​ടി​യോ​ള​വും ഡീ​സ​ലി​ന് 95 കോ​ടി​യോ​ള​വു​മാ​ണ് വേ​ണ്ടി വ​രു​ന്ന​ത്.

ജീ​വ​ന​ക്കാ​ർ​ക്ക് യ​ഥാ​സ​മ​യം ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​തെ തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​ണ്. ബാ​ങ്ക് ക​ൺ​സോ​ർ​ഷ്യ​ത്തി​നു​ള്ള ക​ട​വും പ​ലി​ശ​യു​മാ​യി 39 കോ​ടി മാ​സം തോ​റും അ​ട​യ്ക്കു​ന്നു​ണ്ട്.

വെ​ള്ളി​യാ​ഴ്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ 30 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. 9.5 കോ​ടി ഓ​വ​ർ ഡ്രാ​ഫ്റ്റ് കൂ​ടി എ​ടു​ത്താ​ണ് ആ​ദ്യ ഗ​ഡു​വാ​യി ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി തു​ക വി​ത​ര​ണം ചെ​യ്ത​ത്. എ​ല്ലാ മാ​സ​വും സ​ർ​ക്കാ​ർ സ​ഹാ​യം കി​ട്ടു​ന്ന​തു​വ​രെ ശ​മ്പ​ളം ന​ല്കാ​തി​രി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

20ന് ​മു​മ്പ് ശ​മ്പ​ള​ത്തി​ന്‍റെ ബാ​ക്കി തു​ക കൂ​ടി വി​ത​ര​ണം ചെ​യ്തി​ല്ലെ​ങ്കി​ൽ സി​എം​ഡി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ല്കേ​ണ്ടി​വ​രും. അ​ത് ഒഴിവാക്കാനുളള വ​ഴി​ക​ളാ​ണ് ഇ​പ്പോ​ൾ കോർപ്പറേഷൻ ആ​ലോ​ചി​ക്കു​ന്ന​ത്.
More in Latest News :