+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വരാത്തത് എന്തെന്ന് ഇ.പിയോട് പോയി ചോദിക്കൂ'; അമർഷം പരസ്യമാക്കി എം.വി. ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിൽ അമർഷവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം എന്തെന്ന് ഇ.പി.
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിൽ അമർഷവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ കാരണം എന്തെന്ന് ഇ.പി. ജയരാജനോട് ചോദിക്കണം. ചടങ്ങിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും ഗോവിന്ദൻ ചോദിച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കോ​ഴി​ക്കോ​ട് സെ​മി​നാ​ര്‍ ന​ട​ക്കു​മ്പോ​ള്‍ ഇ.​പി. ജയരാജൻ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ഡി​വൈ​ഫ്‌​ഐ നി​ര്‍​മി​ച്ച് ന​ല്‍​കി​യ സ്‌​നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​ത്തി​നാ​ണ് ഇ​.പി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. പാ​ര്‍​ട്ടി​യും ഇ​പി​യും ത​മ്മി​ലെ നി​സഹ​ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നി​ര്‍​ണാ​യ​ക സെ​മി​നാ​റി​ലെ വി​ട്ട് നി​ല്‍​ക്ക​ല്‍.

വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് സ്വ​പ്‌​ന​ന​ഗ​രി​യി​ലാ​ണ് സിപിഎമ്മിന്‍റെ ജ​ന​കീ​യ സെ​മി​നാ​ര്‍. സെമിനാറിന്‍റെ തീ​യ​തി നേ​ര​ത്തെത​ന്നെ തീരുമാനിച്ചിരുന്നതാണ്. എ​ന്നി​ട്ടും ജ​യ​രാ​ജ​ന്‍ വി​ട്ടു​നി​ല്‍​ക്കു​ന്ന​ത് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും ആ​ശ​യ​ക്കു​ഴ​പ്പം ഉണ്ടാ​ക്കി​യി​ട്ടു​ണ്ട്.
More in Latest News :