+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താ​ക്കോ​ൽ ദാ​ന ച​ട​ങ്ങു​ണ്ട്; ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ ഇ.​പി പ​ങ്കെ​ടു​ക്കി​ല്ല

കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ല്‍ കോ​ഡി​നെ​തി​രേ സി​പി​എം കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ കേ​ന്ദ്ര ക​മ്മിറ്റി അം​ഗ​വും ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ട
താ​ക്കോ​ൽ ദാ​ന ച​ട​ങ്ങു​ണ്ട്; ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ൽ ഇ.​പി പ​ങ്കെ​ടു​ക്കി​ല്ല
കോ​ഴി​ക്കോ​ട്: ഏ​ക സി​വി​ല്‍ കോ​ഡി​നെ​തി​രേ സി​പി​എം കോ​ഴി​ക്കോ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​റി​ല്‍ കേ​ന്ദ്ര ക​മ്മിറ്റി അം​ഗ​വും ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റു​മാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍ പ​ങ്കെ​ടു​ക്കി​ല്ല.​ കോ​ഴി​ക്കോ​ട് സെ​മി​നാ​ര്‍ ന​ട​ക്കു​മ്പോ​ള്‍ ഇ.​പി. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്.

വൈ​കു​ന്നേ​രം നാ​ലി​ന് കോ​ഴി​ക്കോ​ട് സ്വ​പ്‌​ന​ന​ഗ​രി​യി​ലാ​ണ് സിപിഎമ്മിന്‍റെ ജ​ന​കീ​യ സെ​മി​നാ​ര്‍. സെമിനാറിന്‍റെ തീ​യ​തി നേ​ര​ത്തെത​ന്നെ തീരുമാനിച്ചിരുന്നതാണ്. എ​ന്നി​ട്ടും ജ​യ​രാ​ജ​ന്‍ വി​ട്ടു​നി​ല്‍​ക്കു​ന്ന​ത് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ലും ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

ഡി​വൈ​ഫ്‌​ഐ നി​ര്‍​മി​ച്ച് ന​ല്‍​കി​യ സ്‌​നേ​ഹവീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​ന​ത്തി​നാ​ണ് ഇ​.പി. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്. പാ​ര്‍​ട്ടി​യും ഇ​പി​യും ത​മ്മി​ലെ നി​സഹ​ക​ര​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് നി​ര്‍​ണാ​യ​ക സെ​മി​നാ​റി​ലെ വി​ട്ട് നി​ല്‍​ക്ക​ല്‍.

എം.​വി.​ ഗോ​വി​ന്ദ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യശേ​ഷം ഇ.​പി. പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ അ​ത്ര​സ​ജീ​വ​മ​ല്ല. ചി​കി​ത്സ​യി​ലാ​ണെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി പാ​ര്‍​ട്ടി യോ​ഗ​ങ്ങ​ളി​ല്‍ നി​ന്നും ഇ​.പി. വി​ട്ടു​നി​ല്‍​ക്കു​ന്നു​ണ്ട്.

മു​സ്‌ലിം ലീ​ഗ്, കോ​ണ്‍​ഗ്ര​സ് ഒ​ഴി​കെ​യു​ള്ള മു​ഖ്യ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ള്‍ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
More in Latest News :