+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി​യു​ടെ പു​ണ്യ​ത്തി​ന് ഇ​ന്നു ന​വ​തി

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി​യു​ടെ പു​ണ്യ​മാ​യ എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു ന​വ​തി. മൂ​ന്നു ത​ല​മു​റ​ക​ളെ വാ​യ​ന​യു​ടെ വി​ഹാ​യ​സി​ലേ​ക്കു കൊ​ണ്ടു​പോ​യ എം​ടി ഇ​ന്നും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത
മ​ല​യാ​ളി​യു​ടെ പു​ണ്യ​ത്തി​ന് ഇ​ന്നു ന​വ​തി
കോ​ഴി​ക്കോ​ട്: മ​ല​യാ​ളി​യു​ടെ പു​ണ്യ​മാ​യ എം.​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍​ക്ക് ഇ​ന്നു ന​വ​തി. മൂ​ന്നു ത​ല​മു​റ​ക​ളെ വാ​യ​ന​യു​ടെ വി​ഹാ​യ​സി​ലേ​ക്കു കൊ​ണ്ടു​പോ​യ എം​ടി ഇ​ന്നും എ​ഴു​ത്തി​ന്‍റെ ലോ​ക​ത്ത് മ​ഹാ​വൃ​ക്ഷ​മാ​യി നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു. എ​ഴു​പ​തു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സാ​ഹി​ത്യ സ​പ​ര്യ​യാ​ണ് ഈ ​മ​ഹാ ക​ഥാ​കാ​ര​ന്‍റെ​ത്.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സ്ഥാ​യീ​ഭാ​വ​ങ്ങ​ള്‍ കോ​റി​യി​ട്ട എ​ഴു​ത്തു​കാ​ര​നാ​ണ് മാ​ട​ത്ത് തെ​ക്കേ​പ്പാ​ട്ട് വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ എ​ന്ന എം​ടി. പു​ന്ന​യൂ​ര്‍​കു​ള​ത്തു​കാ​ര​നാ​യ ടി. ​നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ​യും കു​ട​ല്ലൂ​രു​കാ​രി​യാ​യ അ​മ്മാ​ളു​വ​മ്മ​യു​ടെ​യും മ​ക​നാ​യി 1933 ജൂ​ലാ​യ് 15നാ​ണ് എം​ടി. ജ​നി​ച്ച​ത്. തൃ​ശൂ​രി​ലെ പു​ന്ന​യൂ​ര്‍​ക്കു​ള​ത്തും പാ​ല​ക്കാ​ട്ടെ കൂ​ട​ല്ലൂ​രു​മാ​യി​രു​ന്നു ചെ​റു​പ്പ​കാ​ലം. ഇ​പ്പോ​ള്‍ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ല്‍ രാ​രി​ച്ച​ന്‍ റോ​ഡി​ല്‍ ‘സി​താ​ര’​യി​ലാ​ണു താ​മ​സം.

പ​ത്രാ​ധി​പ​ര്‍, നോ​വ​ലി​സ്റ്റ്, സി​നി​മ തി​ര​ക്ക​ഥാ​കൃ​ത്ത് തു​ട​ങ്ങി ക​ലാ - സാം​സ്കാ​രി​ക ലോ​ക​ത്ത് തി​ള​ക്ക​മാ​ര്‍​ന്ന സം​ഭാ​വ​ന​ക​ളാ​ണ് എം.​ടി മ​ല​യാ​ള​ത്തി​നു പ​ക​ര്‍​ന്നു​ന​ല്‍​കി​യ​ത്.1995-​ലെ ജ്ഞാ​ന​പീ​ഠ പു​ര​സ്‌​കാ​ര​മ​ട​ക്കം നി​ര​വ​ധി ബ​ഹു​മ​തി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ തേ​ടി​യ​ത്തി.

2005-ല്‍ ​പ​ദ്മ​ഭൂ​ഷ​ണ്‍ ന​ല്‍​കി രാ​ജ്യം ആ​ദ​രി​ച്ചു. നി​ര​വ​ധി ഇ​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലേ​ക്കും വി​ദേ​ശ ഭാ​ഷ​ക​ളി​ലേ​ക്കും എം​ടി​യു​ടെ കൃ​തി​ക​ള്‍ മൊ​ഴി​മാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.
More in Latest News :