+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണം: ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് മാ​ർ ആ​ല​ഞ്ചേ​രി

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി ച​ന്ദ്ര​യാ​ൻ 3 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​
ച​ന്ദ്ര​യാ​ൻ വി​ക്ഷേ​പ​ണം: ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് മാ​ർ ആ​ല​ഞ്ചേ​രി
കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി ച​ന്ദ്ര​യാ​ൻ 3 വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

പ​രാ​ജ​യ​ത്തി​ന്‍റെ ഭൂ​ത​കാ​ല അ​നു​ഭ​വ​ങ്ങ​ളും അ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ നി​രാ​ശ​യു​മെ​ല്ലാം വെ​ടി​ഞ്ഞ് നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​യ ന​മ്മു​ടെ ശാ​സ്ത്ര​ജ്ഞ​ർ പ്ര​ശം​സ​യ​ർ​ഹി​ക്കു​ന്ന​താ​യി മാ​ർ ആ​ല​ഞ്ചേ​രി പ്ര​സ്താ​വി​ച്ചു.

ശാ​സ്ത്ര​ജ്ഞ​രു​ടെ സ​മ​ർ​പ്പ​ണ​ത്തോ​ടും ക​ഠി​നാ​ധ്വാ​ന​ത്തോ​ടും രാ​ജ്യം മു​ഴു​വ​ൻ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഈ ​ദൗ​ത്യ​ത്തി​ന്‍റെ മേ​ധാ​വി ദൈ​വ​ത്തി​ന് ന​ന്ദി​യ​ർ​പ്പി​ച്ചു. ഈ ​വ​ലി​യ നേ​ട്ട​ത്തി​ന് ന​മു​ക്കും ദൈ​വ​ത്തി​നു ന​ന്ദി​യ​ർ​പ്പി​ക്കാം.

ആ​ഹ്ലാ​ദ​ത്തി​ന്‍റെ ഈ ​നി​മി​ഷ​ങ്ങ​ളി​ൽ സൃ​ഷ്‌​ടി​പ​ര​മാ​യും ബൗ​ദ്ധി​ക​പ​ര​മാ​യും ദൈ​വം മ​നു​ഷ്യ​നി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള അ​തി​ബൃ​ഹ​ത്താ​യ ക​ഴി​വു​ക​ളെ​ക്കു​റി​ച്ച് നാം ​ബോ​ധ്യ​മു​ള്ള​വ​രാ​ക​ണം. ന​മ്മു​ടെ അ​തി​സ​മ​ർ​ത്ഥ​രാ​യ ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നൊ​പ്പം ഇ​ത്ത​രം അ​ദ്ഭു​താ​വ​ഹ​മാ​യ ക​ഴി​വു​ക​ൾ മ​നു​ഷ്യ​നു ന​ൽ​കി​യ ദൈ​വ​ത്തെ​യും നാം ​സ്തു​തി​ക്കു​ന്നു.

ദൗ​ത്യ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള വി​ജ​യ​ത്തി​നാ​യും അ​തു​വ​ഴി മാ​ന​വ​കു​ല​ത്തി​ന്‍റെ ന​ന്മ​യ്ക്കു​ത​കു​ന്ന ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും ന​മു​ക്കു പ്രാ​ർ​ത്ഥി​ക്കാ​മെ​ന്നും മാ​ർ ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.
More in Latest News :