+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.കേസിന്‍റെ അന്വേഷണവുമായി സഹകരിക്കണമെന്നും സാ
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖില്‍ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും മുന്‍ എസ്എഫ്‌ഐ നേതാവുമായ നിഖില്‍ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

കേസിന്‍റെ അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ചമച്ച് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയെന്നാണ് കേസ്. ജൂണ്‍ 23നാണ് കേസില്‍ നിഖില്‍ അറസ്റ്റിലായത്.

ഇതിന് പിന്നാലെ കേരള സര്‍വകലാശാല നിഖിലിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സര്‍വകലാശാലക്ക് കീഴില്‍ പഠിക്കാനും പരീക്ഷയെഴുതാനും ഇനി ഇയാള്‍ക്ക് കഴിയില്ല.
More in Latest News :