+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കോഴിക്കോട്: ഉറങ്ങുന്നതിനിടെ വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്‌ല്യാരുടെ മകൻ സിനാന്‍റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. രാത്രി ഉറങ്
വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
കോഴിക്കോട്: ഉറങ്ങുന്നതിനിടെ വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല ഒഴക്കൽകുന്നിലെ നെല്ലാംങ്കണ്ടി ഷംസുദ്ദീൻ മുസ്‌ല്യാരുടെ മകൻ സിനാന്‍റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്.

രാത്രി ഉറങ്ങാൻ കിടക്കവെ സിനാൻ അടുത്തുള്ള ജനലിലാണ് ഫോൺ വച്ചിരുന്നത്. മൊബൈലിൽനിന്ന് അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽനിന്നു വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീതമായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.
More in Latest News :