+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​ൻ​കു​ട്ടി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ആം​ബു​ല​ൻ​സി​ൽ ഇ​ടി​ച്ച സം​ഭ​വം: പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഡ്രൈ​വ​റു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സ്. ആം​ബു​ല​ന്‍​സ്, പോ​ലീ​സ്
ശി​വ​ൻ​കു​ട്ടി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ആം​ബു​ല​ൻ​സി​ൽ ഇ​ടി​ച്ച സം​ഭ​വം: പോ​ലീ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ്
കൊ​ല്ലം: മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ഇ​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഡ്രൈ​വ​റു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്കെ​തി​രെ കേ​സ്. ആം​ബു​ല​ന്‍​സ്, പോ​ലീ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട​വ​ട്ടൂ​ർ അ​ശ്വ​തി​യി​ൽ ദേ​വി​ക​യു​ടെ ഭ​ര്‍​ത്താ​വ് അ​ശ്വ​കു​മാ​റി​ന്‍റെ മൊ​ഴി അ​നു​സ​രി​ച്ചാ​ണ് കേ​സ്.

അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ച്ചി​ട്ടും പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ൺ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ന്ത്രി​യു​ടെ പൈ​ല​റ്റ് വാ​ഹ​നം ആം​ബു​ല​ൻ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :