+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റ​യി​ലൂ​ടെ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​ നി​രീ​ക്ഷി​ക്കാ​നാ​കു​മോ..? സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: റോ​ഡു​ക​ളി​ലെ നി​ല​വി​ലെ സ്ഥി​തി എ​ഐ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കാ​നാ​കു​മോ എ​ന്ന് ആ​രാ​ഞ്ഞ് ഹൈ​ക്കോ​ട​തി. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം തേ​ടി സ​മ​ർ​പ്പി​ച്ച
എ​ഐ കാ​മ​റ​യി​ലൂ​ടെ റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​ നി​രീ​ക്ഷി​ക്കാ​നാ​കു​മോ..? സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി
കൊ​ച്ചി: റോ​ഡു​ക​ളി​ലെ നി​ല​വി​ലെ സ്ഥി​തി എ​ഐ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കാ​നാ​കു​മോ എ​ന്ന് ആ​രാ​ഞ്ഞ് ഹൈ​ക്കോ​ട​തി. റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം തേ​ടി സ​മ​ർ​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ സ​ർ​ക്കാ​രി​നോ​ട് ഇ​ക്കാ​ര്യം ചോ​ദി​ച്ച​ത്.

റോ​ഡു​ക​ളു​ടെ ശോ​ച​നീ​യ​വ​സ്ഥ യ​ഥാ​സ​മ​യം അ​റി​യാ​ത്ത​താ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ൻ വൈ​കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ സാ​ധ്യ​ത ആ​രാ​ഞ്ഞ​ത്.

അ​തേ​സ​യ​മം എ​ല്ലാ​യി​ട​ത്തും കാ​മ​റ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും സ്ഥാ​പി​ച്ചി​ട്ടു​ള്ളി​ട​ത്ത് റോ​ഡി​ന്‍റെ സ്ഥി​തി​യും നി​രീ​ക്ഷി​ക്കാ​നാ​കു​മോ എ​ന്ന​ത് പ​രി​ശോ​ധി​ക്കാ​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.
More in Latest News :